കരള്‍നൊന്തകൃത്യം

കാത്തു നിന്നേറെ നേരം വഴിയോരത്ത് ...

കണ്ടതില്ല ഞാന്‍ അവളെയാ നേരത്ത് ...

കേട്ടറിഞ്ഞു പിന്നെയാ കരള്‍ നൊന്ത സത്യം ...

കണ്ടിട്ടും അവളെന്നെ മറഞ്ഞു നിന്ന കൃത്യം ....

കുത്തി കുറിച്ചയെന്‍ കത്തിലെ വരികളില്‍ ...

കുത്തി വരച്ചവള്‍ കുത്തനെ കുറുകനെ ...

സത്യമെന്‍ കൃതികളില്‍ കത്തി വച്ചവള്‍ ...

സത്യത്തില്‍ കുത്തിയത് കത്തിലോ ഹൃദയത്തിലോ ...?

പൊട്ടിത്തകര്‍ന്നോരെന്‍ പ്രണയ ശില്പത്തിന്‍ ..

പൊട്ടും പൊടിയും കെട്ടിപ്പിടിച്ചു ഞാന്‍ ...

പൊട്ടിക്കരഞ്ഞൊരു പൊട്ടാസ് പോലെ ..

പെട്ടു പോയ് ജീവിതം പൊട്ടക്കിണറ്റില്‍ .....


അഷ്‌റഫ്‌ അഴിയത്ത്