കന്നിപ്പൂവ്


പണ്ട് നിലാവുള്ള രാവുകളില്‍ യവ്വനം  സ്വപ്‌നങ്ങള്‍ കണ്ടിരുന്നു .... , പുലരികളില്‍ സ്വപ്ന സുമത്തെ തേടി മാനസ മുറ്റത്ത്‌ മോഹ ശലഭങ്ങള്‍ ചിറകടിച്ചിരുന്നു .... കാത്തിരിപ്പിനൊടുവില്‍ മനസ്സിന്‍ മലര്‍വാടിയില്‍ ഒരു പൂ വിരിഞ്ഞു , തന്റെ മുറ്റത്തെ ആദ്യ പനിനീര്‍ പൂവ് .......... ഹൃദയ വാടിയില്‍ മോഹങ്ങള്‍ പൂത്തുലഞ്ഞ ദിനരാത്രങ്ങളയിരുന്നു പിന്നീട് .. സ്നേഹത്തിന്റെ വേലി കൊണ്ട് തന്റെ കന്യാ സുമത്തിനു സംരക്ഷ്ണമേകി ... നിലാവുള്ള രാവുകളില്‍ ഹൃദയ തന്ത്രികള്‍ പ്രണയ ഗീതങ്ങള്‍ മൂളാന്‍ തുടങ്ങി .. എല്ലാം തന്റെ പനിനീര്‍ പൂവിനു സമര്‍പ്പിച്ചു .. ..........

വിധിയുടെ ചുഴലി തന്റെ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്നത് അറിഞ്ഞിരുന്നില്ല ....  പനിനീര്‍ പൂ സുഗന്ധം തൂകുന്നതും കാത്തു മുറ്റത്ത്‌ പാറി പറന്നിരുന്ന മോഹ ശലഭങ്ങള്‍ ഒടുവില്‍ തളര്‍ന്നു ചിറകറ്റു വീണു .......
നട്ട് നനച്ചും , തൊട്ടു തലോടിയും സ്നേഹത്തോടെ പരിചരിക്കാറുള്ള തന്റെ മുറ്റത്തെ പനിനീര്‍ എന്നും മുള്ള് കൊണ്ട് കുത്തി നോവിക്കാരുണ്ടെങ്കിലും നാം ഒരിക്കലും പനിനീര്‍ പൂവിനെ വെറുക്കാറില്ല , വെറുക്കാന്‍ കഴിയാറില്ല .... കാരണം , നാം അത്ര മാത്രം പനിനീര്‍ പൂവിനെ സ്നേഹിക്കുന്നു ..........
എന്റെ മുറ്റത്തും വിടര്‍ന്നിരുന്നു ഒരു പനിനീര്‍ പൂവ് .... 
നട്ട് നനച്ചിട്ടും , തൊട്ടു തലോടിയിട്ടും വിടരാതെ പോയ പൂവ് ......,  വാടാത്ത ഇതളുള്ള (കഠിന മനസ്സുള്ള) , മണമോ മധുവോ ഇല്ലാത്ത (സ്നേഹമോ , ആത്മാര്‍ത്ഥതയോ ഇല്ലാത്ത) വെറുമൊരു കടലാസ് പൂവ് .....
എങ്കിലും എന്റെ മുറ്റത്തെ കന്യാ സുമത്തെ പറിച്ചു കളയാന്‍ എനിക്കാവില്ലായിരുന്നു ..... പക്ഷെ
വിധിയുടെ ശക്തമായ ചുഴലി അവളെ എന്നില്‍ നിന്നും പറിച്ചു എടുക്കുകയായിരുന്നു .... എന്നെന്നേക്കുമായി  .....അവള്‍ക്കായ്‌ ഞാന്‍ തീര്‍ത്ത സ്നേഹത്തിന്റെ വേലിക്കെട്ടും തകര്‍ത്തു അവള്‍ പറന്നു പോയി .. ദൂരേക്ക്‌ ,ദൂരേക്ക്‌ ,ദൂരേക്ക്‌ .......................നഷ്ട സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളും മാറോടു ചേര്‍ത്ത് പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലായിരുന്നു .........
അഷ്‌റഫ്‌ അഴിയത്ത്