അറിഞ്ഞതില്ല ഞാന്‍ നിന്നന്തരംഗവും
അവിടമില്‍ കളിയാടും അന്ധകാരവും
അറിയാതെയാശിച്ചു പോയ് ഞാനവിടമില്‍
അണയാത്തൊരനുരാഗ ദീപം കൊളുത്തുവാന്‍
അറിയുന്നു ഞാനതിന്നെന്‍ വ്യമോഹമെന്നു
ആവതില്ലാര്‍ക്കുമിനിയത് അന്ത്യം വരേക്കും ...
ആര്‍ദ്രമാം നിന്‍ മിഴികളിലന്നു ഞാന്‍
ആദ്യമായ് കണ്ടൊരനുരാഗ മുത്തുകള്‍
നിഴല്‍ ചിത്രമായിരുന്നുവോ അതോ
വെറും നിറ കൂട്ടായിരുന്നുവോ ......
വേണ്ടതെല്ലാം നീയിന്നു കൈവരിച്ചു
വേണ്ടാത്തോരെന്നെ മാത്രം തിരസ്കരിച്ചു
വേണ്ടാത്തതോക്കെയും ഹേതുവാക്കി
വേകത്തില്‍ നീയെന്നെ വിഢിയാക്കി
കണ്ണടച്ചെല്ലാം വിശ്വസിച്ചു പിന്നെ
കണ്‍ തുറന്നപ്പോള്‍ നീയെന്നെ പരിഹസിച്ചു ...
കണ്ടിട്ടും കൊണ്ടിട്ടും മനസ്സിലാവാതെ
കരയുന്നു മനമിന്നും നിന്നെ വെറുക്കാനാവാതെ ...
അഷ്‌റഫ് അഴിയത്ത്